エピソード

  • ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച്ച വരെ നീട്ടി | സ്പീഡ് ന്യൂസ്
    2025/08/20


    ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച്ച വരെ ഹൈക്കോടതി നീട്ടി. വേടനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് തിങ്കളാഴ്ച വരെ കോടതി സാവകാശം അനുവദിച്ചു. വിവാഹ വാഗ്ദാനം നല്‍കിയെന്നതുകൊണ്ട് മാത്രം കുറ്റകൃത്യം നിലനില്‍ക്കണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

    The High Court has extended the stay on the arrest of rapper Vedan in the rape case until Monday. The court granted the complainant time until Monday to present more evidence against Vedan. The court observed that a crime cannot be established merely on the basis of a promise of marriage

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • നടൻ മമ്മൂട്ടി പൂർണ ആരോഗ്യവാൻ; സ്പീഡ് ന്യൂസ്
    2025/08/19

    നടൻ മമ്മൂട്ടി പൂർണ ആരോഗ്യവാൻ. രോഗബാധിതനായി ഷൂട്ടിങിൽനിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെ നിർമാതാവ് ആന്റോ ജോസഫാണ് വിവരം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

    Actors, politicians and fans welcome Mammootty back to the movies

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെന്ന് ഇന്ത്യാസഖ്യം | സ്പീഡ് ന്യൂസ്
    2025/08/18

    തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് റദ്ദാക്കൽ യോജന എന്ന് ഇന്ത്യ സഖ്യം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ ബി ജെ പി യുടെ പുതിയ വക്താവെന്നും വിമർശനം. അതേസമയം വോട്ട് കൊള്ളക്കെതിരായ ജനകീയ മാർച്ചായി ബീഹാറിലെ ഗ്രാമങ്ങളിലൂടെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര തുടരുകയാണ്.

    The Election Commission's vote cancellation plan is being criticized by the INDIA alliance. There is also criticism that Chief Election Commissioner Gyanesh Kumar has become the new spokesperson of the BJP. Meanwhile, Rahul Gandhi's "Voter Adhikar Yatra" continues through the villages of Bihar as a people's march against vote fraud

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ശ്വേത മേനോന് ചരിത്രജയം; സ്പീഡ് ന്യൂസ്
    2025/08/15

    താരസംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. പ്രസിഡന്റായി ശ്വേത മേനോനും ജന.സെക്രട്ടറിയായി കുക്കു പരമേശ്വരനും തിരഞ്ഞെടുക്കപ്പെട്ടു. താരസംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ശ്വേത. ഉണ്ണി ശിവപാലാണ് ട്രഷറര്‍.

    Actor Shwetha Menon Becomes 1st Woman To Be Elected Head Of Kerala Film Body AMMA

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • നടി മിനു മുനീര്‍ കസ്റ്റഡിയില്‍; സ്പീഡ് ന്യൂസ്
    2025/08/14

    ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ച കേസില്‍ നടി മിന്നു മുനീര്‍ കസ്റ്റഡിയില്‍. ചെന്നൈ തിരുമംഗലം പൊലീസ് ആണ് മിന്നുവിനെ ഇന്നലെ രാത്രി ആലുവയില്‍ എത്തി കസ്റ്റഡിയിലെടുത്തത്. നടിയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും എന്ന് സൂചനയുണ്ട്.

    Actress Minu Muneer, who accused Mollywood actors of sexual harassment, arrested by TN Police for trying to hand over girl to sex racket

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • വോട്ടുകൊള്ള ആരോപണത്തില്‍ പ്രതിരോധവുമായി ബിജെപി | സ്പീഡ് ന്യൂസ്
    2025/08/13


    സുരേഷ് ഗോപിക്കെതിരായ വോട്ടുകൊള്ള ആരോപണത്തെ നേരിട്ട് പ്രതിരോധിക്കാതെ, തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി.// ആരോപണത്തിന്‍റെ മെറിറ്റ് പരിശോധിക്കേണ്ടത് ഞങ്ങളല്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ നിലപാട്. വോട്ട് ചേര്‍ത്തപ്പോള്‍ കണ്ടുപിടിക്കാനായില്ലങ്കില്‍ കെട്ടിത്തൂങ്ങിച്ചാകണമെന്ന കടുത്ത വാക്കുകളാണ് കെ.സുരേന്ദ്രന്‍ ഉയര്‍ത്തിയത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മറുപടിയുണ്ടായിരുന്നില്ല.

    Without directly countering the vote-buying allegation against Suresh Gopi, the BJP has asked for the matter to be taken up with the Election Commission. State president Rajeev Chandrasekhar stated that it is not their role to examine the merits of the allegation

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • സ്പീഡ് ന്യൂസ് 6.30 PM, ഓഗസ്റ്റ് 12, 2025 | Speed News
    2025/08/12

    കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് ഇരട്ടവോട്ട്. തൃശൂരിലും കൊല്ലത്തും ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടുണ്ടായിരുന്നതായി തെളിഞ്ഞു. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ മലപ്പുറം സ്വദേശിയായ വി.ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ടു ചെയ്തതായും തെളിഞ്ഞു. തൃശൂരില്‍ താമസക്കാരനാണെന്ന വ്യാജസത്യവാങ്മൂലം നല്‍കി വോട്ടു ചെയ്ത സുരേഷ് ഗോപിക്ക് എതിരെ കോണ്‍ഗ്രസിന്‍റെ പരാതിയില്‍ അന്വേഷണം തുടങ്ങി.

    Congress in Kerala lodges police complaint against Union Minister Suresh Gopi, alleges electoral fraud

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ലിസ്റ്റിന്‍ സ്റ്റീഫനെതിരെ സാന്ദ്രാ തോമസ്; സ്പീഡ് ന്യൂസ്
    2025/08/09

    സിനിമാനിര്‍മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫനും സാന്ദ്രതോമസും തമ്മില്‍ വീണ്ടും പരസ്യമായ ഏറ്റുമുട്ടല്‍. മമ്മൂട്ടിയെ പോലും പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന ആരോപണം തള്ളിയ സാന്ദ്ര ലിസ്റ്റിന് വിവരമില്ലായ്മയാണെന്നും തന്‍റെ ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിച്ചാല്‍ സിനിമാമേഖല വിട്ടുപോകാന്‍ തയാറാണെന്നും പ്രഖ്യാപിച്ചു.

    Sandra dismissed listin's allegation that even Mammootty is being dragged into the issue, stating that it's due to a lack of information. She also declared that if her allegations are proven false, she is ready to leave the film industry.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分