エピソード

  • ആളുകള്‍ മാറി, ‘അമ്മ’ മാറുമോ?
    2025/08/17

    അങ്ങനെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള ത‌ിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉൾപ്പെടെ പകുതിയോളം പേർ വനിതകളാണ്. ചോദ്യം ഇതാണ്. ‘അമ്മ’യുടെ തലപ്പത്തെ മുഖങ്ങളെല്ലാം മാറിയിരിക്കുന്നു, പക്ഷേ നിലപാടുകളിലും മാറ്റം വരുമോ? ‘അമ്മ’ പിളര്‍ന്ന് ‘ഡബ്ല്യുസിസി’ രൂപപ്പെടുന്നതിലേക്കു നയിച്ച പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമോ? സംഭവബഹുലമായ ആ തിരഞ്ഞെടുപ്പിലേക്കു നയിച്ച വിവാദങ്ങളും, ‘അമ്മ’യുടെ ഭാവി എന്താകും എന്നതുമെല്ലാം ചർച്ച ചെയ്യുകയാണ് ഇത്തവണ ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അരുണിമ, അർച്ചന, നവീൻ എന്നിവർ.

    A new era for Malayalam cinema? The actors' association, 'AMMA,' has just wrapped up a historic election, putting women in nearly half the top positions, including the presidency with Shweta Menon. The big question on everyone's mind: can this new leadership mend the fractures of the past? Will they finally address the issues that caused the industry's dramatic split and the formation of the 'WCC'? Join Arunima, Archana, and Naveen on the 'Commentadi' Podcast as we break down the high-stakes election, the scandals that defined it, and what this all means for the future of 'AMMA'

    See omnystudio.com/listener for privacy information.

    続きを読む 一部表示
    22 分
  • ‘ആടുജീവിത’ത്തിന്റെ അവാർഡ് തട്ടിയത് ആര്?
    2025/08/04

    ‘സ്വദേശി’ലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതുകൊണ്ടാണോ ഷാറുഖ് ഖാന് അശുതോഷ് ഗവാരിക്കർ ജൂറി ചെയർമാനായിരിക്കെ ഇത്തവണ ‘ജവാനിലെ’ അഭിനയത്തിന് പുരസ്കാരം നൽകിയത്? അശുതോഷിന്റെ ചിത്രമാണ് ‘സ്വദേശ്’. അന്ന് ഷാറുഖ് വരെ പറഞ്ഞു, ഈ ചിത്രത്തിന് ഞാനൊരു അവാർഡ് പ്രതീക്ഷിച്ചിരുന്നെന്ന്. 23 കൊല്ലത്തിനിപ്പുറം ഷാറുഖിനു പോലും തികച്ചും അപ്രതീക്ഷിതമായിട്ടുണ്ടാകും ഇത്തരമൊരു പുരസ്കാര നേട്ടം! ഷാറുഖിൽ തീരുന്നില്ല ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ വിവാദങ്ങൾ. കേരള സ്റ്റോറി എന്ന ചിത്രത്തിന് പുരസ്കാരം നൽകി, ആടുജീവിതത്തെ അമ്പേ തഴഞ്ഞത് ഒരു വശത്ത്. മികച്ച നടനുള്ള പുരസ്കാരം രണ്ടു പേർ പങ്കിട്ടപ്പോൾ മികച്ച നടിക്കുള്ള പുരസ്കാരം ‘വിഭജിച്ച്’ ഒരാളെ നടിയാക്കി, രണ്ടാമത്തെയാളെ സഹനടിയാക്കിയത് മറുവശത്ത്. ‘ഞങ്ങൾ പറയും പോലെ സിനിമയെടുത്താൽ അവാർഡ് തരാം’ എന്നൊരു അശരീരി ഇന്ത്യൻ സിനിമാലോകത്തു മുഴങ്ങുന്നുണ്ടോ? അതും കേട്ട് സിനിമാ പ്രേമികൾ മിണ്ടാതിരിക്കുമോ? ഇല്ല, ഈ വിഷയത്തിലും ഞങ്ങളും ജനങ്ങളും ‘കമന്റടി’ തുടരുകയാണ്. കേൾക്കാം പോഡ്‍കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡ്. ചർച്ചയിൽ അർച്ചന, അരുണിമ & നവീൻ.

    The latest National Film Awards have sparked considerable debate. The big question on everyone's mind is about Shah Rukh Khan's first-ever National Award for Jawan. Was it a coincidence that the jury was led by Ashutosh Gowariker, who directed SRK in Swades - a role many, including the actor himself, felt should have won an award 23 years ago?

    But the controversies don't stop there. We're also talking about:

    • The snub of Aadujeevitham (The Goat Life), which failed to win any awards, stands in contrast to The Kerala Story's two wins.

    • The puzzling decision to award Best Actor to two people, but split the Best Actress category into Best Actress and Best Supporting Actress.

    Are these awards a sign that the industry is being pressured to tell certain stories? Or is this just how things work now? The public isn't staying silent, and neither are we. Listen to the full episode of 'Commentadi' to hear Archana, Arunima, and Naveen break it all down.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    25 分
  • മോഹൻലാൽ മാറി, മലയാളിയോ!?
    2025/07/26

    ഒരു വമ്പൻ ജ്വല്ലറി ബ്രാൻഡ് ഇന്ത്യയിലേക്ക് വരുന്നു. അവർ ഒരു പരസ്യം ചെയ്യുന്നു. പക്ഷേ ആ പരസ്യത്തേക്കാളും ചർച്ചയായത് അതിലെ നായകന്റെ (അതോ നായികയോ) അഭിനയമായിരുന്നു. ആരും കൊതിച്ചു പോകുന്ന മാസ്മരിക പ്രകടനവുമായി മോഹൻലാൽ ഇനിയും നമ്മുടെയെല്ലാം മനസ്സിൽ ‘തുടരും’ എന്നതിന്റെ കൃത്യമായ സൂചനയായിരുന്നു ആ പരസ്യം. ആണിനുള്ളിലെ പെണ്ണ് എന്ന വിഷയത്തിലേക്ക് മാലയും വളയും മോതിരവുമിട്ട് വന്നിരിക്കുകയാണ് മോഹൻലാൽ. മലയാളി ആർക്കൊപ്പം നിൽക്കും? മീശ പിരിച്ച മോഹൻലാലിനൊപ്പമോ അതോ നെഞ്ചിലൊരു തരി രോമം പോലുമില്ലാത്ത മോഹൻലാലിനൊപ്പമോ? ഇത്തവണ കമന്റടി ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്- ‘മോഹൻലാൽ മാറി, മലയാളിയോ?’

    കേൾക്കാം ‘കമന്റടി’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ; കമന്റടിക്കുന്നത് അർച്ചന, അരുണിമ & നവീൻ.

    A prominent jewelry brand is making its debut in India. While their recent advertisement garnered attention, it was the captivating performance of its lead, Mohanlal, that truly stole the spotlight. His mesmerizing portrayal in the ad strongly signals that he will continue to hold a special place in our hearts. Mohanlal’s latest appearance, adorned with necklaces, bangles, and rings, explores the intriguing theme of 'the woman within a man.' This bold, creative choice has sparked a compelling question: Which Mohanlal will resonate more with the Malayali audience – the iconic figure with the twirled mustache, or this new, uncharacteristically presented version?
    This thought-provoking discussion forms the core of this week's podcast.

    Tune into the 'Commentadi' podcast by Arunima, Archana, and Naveen as they delve into the question: Mohanlal has changed, but has the Malayali?

    See omnystudio.com/listener for privacy information.

    続きを読む 一部表示
    17 分
  • ശ്വേതയിൽനിന്ന് ദിയയിലേക്കുള്ള ദൂരം അഥവാ മലയാളിയുടെ മനസ്സു മാറിയോ!
    2025/07/17

    2013ലാണ് ശ്വേത മേനോൻ നായികയായ കളിമണ്ണ് എന്ന സിനിമ പുറത്തിറങ്ങുന്നത്. 2025ൽ യുട്യൂബർ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോ വൈറലാകുന്നു. രണ്ടിലും പ്രസവം ലൈവായി വിഡിയോയിൽ പകർത്തുന്നു എന്നതായിരുന്നു വിഷയം. എന്നാൽ ഒരു വ്യാഴവട്ടക്കാലത്തിനിടെ മലയാളികളുടെ മനസ്സിലുണ്ടായ ചില മാറ്റങ്ങള്‍ക്കും ഈ വിഡിയോകൾ കാരണമായി. മലയാളി ആകെ മാറി എന്നു പറയേണ്ട അവസ്ഥ! 2013ലും 2025ലും വിഷയം മലയാളിയുടെ കമന്റുകളാണ്. ആ കമന്റുകളിന്മേൽ ‘കമന്റടി’യുമായി എത്തുകയാണ് അരുണിമ, അർച്ചന, നവീൻ എന്നിവർ. കേൾക്കാം സമകാലിക സംഭവങ്ങളിലെ കമന്റടിയുമായി പുതിയ പോഡ്‌കാസ്റ്റിന്റെ ആദ്യ എപ്പിസോഡ് മനോരമ ഓൺലൈനിൽ.

    The 2013 film Kalimannu, starring Shwetha Menon, caused a stir by featuring live childbirth footage. Fast forward to 2025, and YouTuber Diya Krishna's delivery video has similarly gone viral. Both instances sparked intense debate over showing live births on video. Yet, over a dozen years, these videos also highlight a significant shift in the Malayali psyche – a complete transformation, one might say! The common thread connecting 2013 and 2025? The comments from Malayalis. Join Arunima, Archana, and Naveen as they 'comment on the comments' in the inaugural episode of this new podcast, Commentadi, exploring contemporary events, exclusively on Manorama Online.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    13 分