『‘ആടുജീവിത’ത്തിന്റെ അവാർഡ് തട്ടിയത് ആര്?』のカバーアート

‘ആടുജീവിത’ത്തിന്റെ അവാർഡ് തട്ടിയത് ആര്?

‘ആടുജീവിത’ത്തിന്റെ അവാർഡ് തട്ടിയത് ആര്?

無料で聴く

ポッドキャストの詳細を見る

このコンテンツについて

‘സ്വദേശി’ലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതുകൊണ്ടാണോ ഷാറുഖ് ഖാന് അശുതോഷ് ഗവാരിക്കർ ജൂറി ചെയർമാനായിരിക്കെ ഇത്തവണ ‘ജവാനിലെ’ അഭിനയത്തിന് പുരസ്കാരം നൽകിയത്? അശുതോഷിന്റെ ചിത്രമാണ് ‘സ്വദേശ്’. അന്ന് ഷാറുഖ് വരെ പറഞ്ഞു, ഈ ചിത്രത്തിന് ഞാനൊരു അവാർഡ് പ്രതീക്ഷിച്ചിരുന്നെന്ന്. 23 കൊല്ലത്തിനിപ്പുറം ഷാറുഖിനു പോലും തികച്ചും അപ്രതീക്ഷിതമായിട്ടുണ്ടാകും ഇത്തരമൊരു പുരസ്കാര നേട്ടം! ഷാറുഖിൽ തീരുന്നില്ല ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ വിവാദങ്ങൾ. കേരള സ്റ്റോറി എന്ന ചിത്രത്തിന് പുരസ്കാരം നൽകി, ആടുജീവിതത്തെ അമ്പേ തഴഞ്ഞത് ഒരു വശത്ത്. മികച്ച നടനുള്ള പുരസ്കാരം രണ്ടു പേർ പങ്കിട്ടപ്പോൾ മികച്ച നടിക്കുള്ള പുരസ്കാരം ‘വിഭജിച്ച്’ ഒരാളെ നടിയാക്കി, രണ്ടാമത്തെയാളെ സഹനടിയാക്കിയത് മറുവശത്ത്. ‘ഞങ്ങൾ പറയും പോലെ സിനിമയെടുത്താൽ അവാർഡ് തരാം’ എന്നൊരു അശരീരി ഇന്ത്യൻ സിനിമാലോകത്തു മുഴങ്ങുന്നുണ്ടോ? അതും കേട്ട് സിനിമാ പ്രേമികൾ മിണ്ടാതിരിക്കുമോ? ഇല്ല, ഈ വിഷയത്തിലും ഞങ്ങളും ജനങ്ങളും ‘കമന്റടി’ തുടരുകയാണ്. കേൾക്കാം പോഡ്‍കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡ്. ചർച്ചയിൽ അർച്ചന, അരുണിമ & നവീൻ.

The latest National Film Awards have sparked considerable debate. The big question on everyone's mind is about Shah Rukh Khan's first-ever National Award for Jawan. Was it a coincidence that the jury was led by Ashutosh Gowariker, who directed SRK in Swades - a role many, including the actor himself, felt should have won an award 23 years ago?

But the controversies don't stop there. We're also talking about:

  • The snub of Aadujeevitham (The Goat Life), which failed to win any awards, stands in contrast to The Kerala Story's two wins.

  • The puzzling decision to award Best Actor to two people, but split the Best Actress category into Best Actress and Best Supporting Actress.

Are these awards a sign that the industry is being pressured to tell certain stories? Or is this just how things work now? The public isn't staying silent, and neither are we. Listen to the full episode of 'Commentadi' to hear Archana, Arunima, and Naveen break it all down.

See omnystudio.com/listener for privacy information.

まだレビューはありません