エピソード

  • പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യാം?
    2025/08/18

    ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളെ പലരീതിയിൽ സമീപിക്കാം. ഒന്നുകിൽ അവയിൽ നിന്ന് ഓടിയൊളിച്ച് നൈമിഷിക ആനന്ദങ്ങളിൽ സമയം കളയാം. അല്ലെങ്കിൽ മനുഷ്യനെന്ന ആത്മവിശ്വാസം ഉള്ളിൽനിറച്ച് വിധിയുടെ തീരുമാനത്തെ അംഗീകരിക്കാം. രണ്ടാമത്തെ രീതിയാണ് എടുക്കുന്നതെങ്കിൽ യാത്ര അവിടെ തുടങ്ങുകയായി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover how the timeless wisdom of Ramayana offers profound insights and inner strength to overcome life's unpredictable adversities, embracing fate with an unwavering mind. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • ചിരഞ്ജീവി ഹനുമാൻ, ചിരകാലം രാമായണം
    2025/08/15

    നാളിതുവരെ കണ്ടതിൽ ഏറ്റവും ഘോരമായതെന്ന് ദേവകൾ പോലും പറയുന്ന യുദ്ധത്തിനൊടുവിൽ ബ്രഹ്മാസ്ത്രം രാവണനെ നിഗ്രഹിക്കുന്നു. പുണ്യം നേടിയ ആളിനെന്നപോലെയുള്ള അന്ത്യകർമങ്ങളാണ് രാവണനു ലഭിക്കുന്നത്. വിഭീഷണൻ ലങ്കാധിപനായി അഭിഷിക്തനായി. അയോധ്യയിലേക്കു സന്ദേശവുമായി പോകാനുള്ള ചുമതലയും ഹനുമാന്. ആഹ്ലാദാതിരേകത്തോടെയാണ് ഭരതൻ ഹനുമാനെ സ്വീകരിക്കുന്നത്. അയോധ്യയിൽ ഉത്സവ സമാനമായ ഒരുക്കങ്ങൾ.യുദ്ധത്തിൽ മരിച്ച വാനരരെയെല്ലാം ജീവിപ്പിച്ചാണ് ഭഗവാന്റെ മടക്കയാത്ര. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    The timeless legend of Hanuman and the epic events of the Ramayana, from Ravana's relentless homam to the glorious return of Sri Ramachandran to Ayodhya. Read about the powerful battles, the divine interventions, and Hanuman's eternal devotion that inspire generations.This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • ഗുരുവായൂരപ്പനും മഞ്ചാടിക്കുരുക്കളും
    2025/08/15

    ഗുരുവായൂരമ്പലത്തിൽ സവിശേഷമൂല്യമുള്ള ഒരു വസ്തുവാണ് മഞ്ചാടിക്കുരുക്കൾ.പരിശുദ്ധിയുടെ ചിഹ്നങ്ങളായി ഈ കുഞ്ഞുകായ്ക്കൾ കരുതപ്പെടുന്നു. എങ്ങനെയാണു മഞ്ചാടിക്കുരു ഗുരുവായൂരിലെ വിശിഷ്ടവസ്തുവായത്. അതിനു പിന്നിലൊരു കഥയുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Guruvayoorappan and Manjadi seeds share a touching story illustrating the profound power of pure devotion over material wealth. This tale from the revered Guruvayoor temple beautifully highlights how the Lord values a devotee's sincere heart and simple offerings above all else. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • കീർത്തി നേടി വേണം യാത്ര
    2025/08/14

    ഹിമവാനെ കടന്ന് കൈലാസത്തിലെത്തി അവിടെ ഋഷഭാദ്രിയിലുള്ള ദിവ്യൗഷധങ്ങൾ എത്തിക്കാനാണ് ജാംബവാൻ ഹനുമാനോടു നിർദേശിക്കുന്നത്. മേരുവിനോളം വളരുന്ന ഹനുമാൻ അലറുന്നത് രാക്ഷസസമൂഹത്തെയാകെ ഞെട്ടിക്കുന്നു. ഹനുമാന്റെ പുറപ്പാട് ചാരന്മാരിൽനിന്നറിഞ്ഞ രാവണൻ മാതുലനായ കാലനേമിയുടെ ഗൃഹത്തിലേക്ക് രാത്രിതന്നെ പുറപ്പെടുകയാണ്. ഔഷധവുമായി ഹനുമാൻ എത്തുന്നത് വൈകിപ്പിക്കണമെന്നാണ് ആവശ്യം. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    Explore the thrilling narrative of Hanuman's journey to deliver divine medicine in the Ramayana, his clashes with Kalanemi and Ravana, and Lakshmana’s brave confrontation with Indrajit. Discover the valor and wisdom in this epic tale of good versus evil. This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分
  • തോറ്റുവീഴുന്നവർ, പ്രതീക്ഷ കാക്കുന്നവർ | The epic battle of the Ramayana
    2025/08/13

    കുംഭകർണൻ ആറുമാസത്തെ ഉറക്കം തുടങ്ങിയിട്ട് ഒൻപതു ദിവസമേ ആയിട്ടുള്ളൂ. എങ്കിലും ഉണർത്തണമെന്ന് രാവണൻ. രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്. തെറ്റുതിരുത്തി ശ്രീരാമനെ ഭജിക്കണമെന്നാണ് ജ്യേഷ്ഠനോടു പറയാനുള്ളത്. പക്ഷേ, ആരു കേൾക്കാൻ! എന്തായാലും ഇനി ജ്യേഷ്ഠനു വേണ്ടി യുദ്ധത്തിനു പുറപ്പെടുക തന്നെ. ക്രോധത്താൽ ജ്വലിച്ചു കൊണ്ട് അദ്ദേഹം ആജ്ഞാപിക്കുന്നത് രാമാദികളെ വധിച്ചു വരാനാണല്ലോ. യുദ്ധഭൂമിയിൽ വിഭീഷണനും കുംഭകർണനും സഹോദരസ്നേഹത്താൽ പരസ്പരം ആശ്ലേഷിക്കുന്നുണ്ട്. ഭഗവാനെ ശരണം പ്രാപിച്ച സാഹചര്യം വിശദമാക്കി വിഭീഷണൻ. നീ ധന്യനാണെന്നാണ് കുംഭകർണന്റെ മറുപടി. ജ്യേഷ്ഠനെയോർത്ത് ദുഃഖമുണ്ട് വിഭീഷണന്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    The epic battle of the Ramayana where Kumbhakarna, Ravana, Vibhishana, and Sugriva engage in fierce combat. Dive into the story of bravery, strategy, and brotherhood, culminating in dramatic confrontations and divine interventions. This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • ബലപരീക്ഷണ ബോധ്യങ്ങൾ | Dive into the epic saga of Forced Convictions
    2025/08/12

    തേർത്തടത്തിൽ ചാടിക്കയറി രാക്ഷസരാജനെ പ്രഹരിച്ച ഹനുമാൻ തിരിച്ചടിയേറ്റ് മോഹാലസ്യപ്പെട്ടു. തന്നോടേറ്റ നീലനെയും രാവണൻ വീഴ്ത്തി. വേൽ ശരീരത്തിലേറ്റ് ലക്ഷ്മണനും നിലംപതിക്കുന്നു. രാവണൻ ശ്രമിച്ചിട്ട് അനക്കാനാവാത്ത ലക്ഷ്മണന്റെ ശരീരം ഹനുമാൻ അനായാസേന തോളിലേറ്റി. രാമനു തുല്യമായ ശക്തിയോടെ രാവണനും പൊരുതുകയാണ്. സമുദ്രം ഇളകിമറിയുന്നത്ര ഘോരയുദ്ധം. വിജയം നിശ്ചയമായ വേളയിലും ശ്രീരാമൻ രാവണനെ തൽക്കാലം വിട്ടയക്കുകയാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    Dive into the epic saga of "Forced Convictions," where Garuda's arrival marks the end of Nagastrabandhan, and fierce battles between iconic mythological figures like Ravana, Hanuman, and Sri Ramachandran unravel in this gripping retelling of ancient lore. This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分
  • ലോകം നടുങ്ങുന്ന യുദ്ധസന്നാഹം | Ravana prepares for a world-shaking war against Rama
    2025/08/11

    വൈകാനുണ്ടായ കാരണം ഏറെ സ്നേഹാദരങ്ങളോടെ ആരായുകയാണ് ശുകനോടു രാവണൻ. രാമലക്ഷ്മണന്മാരുടെ വരവും സർവലോകങ്ങളും ഭസ്മമാക്കാൻ സന്നദ്ധരായി, ഭൂമി കുലുങ്ങുംവിധം ഗർജിച്ച് നിർഭയരായെത്തിയിരിക്കുന്ന വാനരപ്പടയുടെ സാന്നിധ്യവും ശുകൻ അറിയിക്കുന്നു. ശുകന്റെ തത്വപ്രഭാഷണമാണ് തുടർന്ന്. പണ്ടു ചെയ്ത സഹായമോർത്ത് കൊല്ലുന്നില്ലെന്ന് ശുകനെ അവിടെനിന്നു പായിക്കുകയാണ് രാവണൻ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    As Ravana prepares for a world-shaking war against Rama and his fearless army of monkeys, Lanka trembles under the immense tension. Read how Ravana's reign faces monumental challenges leading to a fierce battle and a city under siege.This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • സേതുബന്ധന സാഹസം, ലങ്കാനഗര ദർശനം
    2025/08/11

    ശുകന്റെ വിലാപം കേട്ട് ശ്രീരാമൻ വാനരരെ വിലക്കി. താൻ പറയുംവരെ വിട്ടയയ്ക്കാതെ അയാളെ ബന്ധനത്തിൽ സൂക്ഷിക്കാൻ നിർദേശവും നൽകി. ശാർദൂല നിശാചരൻ മുഖേന വിവരങ്ങളറിയുന്ന രാവണൻ ചിന്താധീനനാകുന്നു. സേതുബന്ധനത്തിനായി ദേവപ്രവരൻ വരുണനെ സേവിക്കണമെന്നാണ് ശ്രീരാമ സന്നിധിയിലെ കൂടിയാലോചനയിൽ ഉരുത്തിരിയുന്ന തീരുമാനം. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    Explore the thrilling Setubandhana adventure and Lanka's majestic view. Discover Vibhishana's ascendancy, Rama's divine decisions, and the strategic planning against Ravana. Learn about Varuna's essential role and the construction marvel by Nala. Dive into the sacred and dramatic journey leading to the magnificent city of Lanka.
    This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分